പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം.
ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെര്‍ച്വല്‍-ക്യൂ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി നേടാം.
ഹിന്ദുമതത്തില്‍ പെട്ടവര്‍ക്കാണ് അവസരം.
ദിവസ വേതനം – 775 രൂപ.
വാക്-ഇന്‍-ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ഇന്റര്‍വ്യൂ തീയതി – ഒക്‌ടോബര്‍ 11.
അപേക്ഷകര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org
എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മതം, പൂര്‍ണമായ മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും ആയി ഒക്‌ടോബര്‍ 11ന് പകല്‍ 11 മണി മുതല്‍ തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ആസ്ഥാനത്തുള്ള സുമംഗലി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വാക്-ഇന്‍ര്‍വ്യൂ വില്‍ പങ്കെടുക്കേണ്ടതാണ്.