Sunday, December 3, 2023

പേരൂര്‍ ഗവ. ജെ.ബി.എല്‍.പി സ്‌കൂളിലെ മോഡല്‍ പ്രീ-പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം മന്ത്രി വി. എന്‍. വാസവന്‍ നിർവഹിച്ചു

ഒരു നൂറ്റാണ്ടിൽ അധികമായി കുരുന്നുകൾക്ക് വിദ്യ പകർന്നു നൽകുന്ന പേരൂരിൻ്റെ വിളക്കായ ഗവ. ജെ.ബി.എൽ.പി. സ്കൂളിൻ്റെ 111-ആം വാർഷികവും രക്ഷാകർതൃ ദിനവും ഇന്ന് നടന്നു. സ്കൂളിലെ മോഡൽ പ്രി പ്രൈമറി സ്കൂളായ ‘ കിലുക്കംപെട്ടി’ യുടെ ഉദ്ഘാടനം മന്ത്രി വി. എന്‍. വാസവന്‍ നിർവഹിച്ചു.

ശ്രീമതി ലൗലി ജോര്‍ജ്ജ് പടികര (ബഹു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍) ഡോ. ബീന ടീച്ചര്‍ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍) കൗണ്‍സിലര്‍മാരായ ശ്രീമതി ക്ഷേമ അഭിലാഷ് , ശ്രീ. ജേക്കബ് പി. മാണി, ശ്രീമതി അജിശ്രീ മുരളി, ശ്രീമതി രാധിക രമേശ്, ശ്രീ. ബിനോയി കെ. ചെറിയാന്‍, ശ്രീ. വിജി ഫ്രാന്‍സിസ്, ശ്രീ. ബിപീഷ് ജോര്‍ജ്ജ്, ശ്രീ. കെ. ജെ. പ്രസാദ് (DPC, SSK കോട്ടയം), ശ്രീമതി ശ്രീജ പി. ഗോപാല്‍ (എ.ഇ.ഒ, ഏറ്റുമാനൂര്‍), ശ്രീമതി ആശ ജോര്‍ജ്ജ് (DPO, കോട്ടയം), ശ്രീ. സന്ദീപ് കൃഷ്ണന്‍ (BPC ഏറ്റുമാനൂര്‍), ശ്രീമതി ആന്‍സമ്മ ജോസഫ് (ഹെഡ്മിസ്ട്രസ്), ശ്രീ. രഞ്ജിത്ത് ഈ. കെ. (പി. റ്റി. എ. പ്രസിഡന്റ്), ഇ. എസ്. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img