സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ കാളിയാര്‍ പോലീസ് അറസ്റ്റു ചെയ്തു.
ഒറ്റപ്പാലം സ്വദേശി അശ്വിന്‍ കൃഷ്ണ (20) ആണ് പോലീസ് പിടികൂടിയത്. വാട്ട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഷൊര്‍ണൂരില്‍ വിളിച്ചു വരുത്തിയാണ് പീഡനം നടത്തിയത് പെണ്‍ണ്കുട്ടിക്ക് പതിനേഴ് വയസ്സ് ആകുന്നതിന് മുമ്ബ് തുടങ്ങിയതാണ് ബന്ധം.
എന്നാല്‍ പീഡനം നടക്കുമ്ബോള്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നതായി പോലാസ് പറഞ്ഞു കാളിയാര്‍ എസ്.എച്ച.ഒ എച്ച് .എല്‍ ഹണിയുടെ നേതൃത്വത്തില്‍ എസ്.ഐ മാര്‍ട്ടിന്‍ ജോസഫ് എസ്.ഐ പി.കെ സുനില്‍ സിപിഒമാരായ പി.കെ അബ്ദുള്ള,ഷാബില്‍ സിദ്ധിക്ക് എന്നിവര്‍ ഒറ്റപ്പാലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.