വാഹനങ്ങളില്‍ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഏപ്രില്‍ 4 മുതല്‍ 13 വരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന നടത്തും.
ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരിലാണ് രാത്രികാല സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുക.
ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ് പരിശോധിക്കും. ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം എന്നിവ ഒപ്പേറഷന്‍ ഫോക്കസിന്റെ ഭാഗമായി പരിശോധിക്കും.
ഹെഡ് ലൈറ്റുകളില്‍ നിന്ന് വരുന്ന തീവ്രപ്രകശം മൂലം നിരവധി അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന.