Sunday, February 25, 2024

KPCC യുടെ ആഹ്വാന പ്രകാരം എലപ്പുള്ളി ഗ്രാമപഞ്ചായത്തിനു മുമ്പിൽകുത്തിയിരുപ്പ് സമരം നടത്തി.

പാലക്കാട് KPCC യുടെ ആഹ്വാന പ്രകാരം എലപ്പുള്ളി ഗ്രാമപഞ്ചായത്തിനു മുമ്പിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളുക, കർഷകർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, അസംഘടിത തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, പരമ്പരാഗതമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് തൊഴിൽ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കുത്തിയിരുപ്പ് സമരം നടത്തി. പ്രസ്തുത പരിപാടി എലപ്പുള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് രമേശൻ.ഡി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അധ്യക്ഷനായി A. ജാഫർ അലിയും മുഖ്യ പ്രഭാഷണം K. ചെന്താമരാക്ഷനും മെംബർമാരായ ട. സുനിൽകുമാർ, M .ഹരിദാസ് സ്വാഗതവും M .സുരേഷ് നന്ദിയും പറഞ്ഞു.

റിപ്പോർട്ടർ: പ്രസാദ് പാലക്കാട്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img