Sunday, December 3, 2023

കൊച്ചിയില്‍ ആരോഗ്യസര്‍വേ; വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും

തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യസര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.

വീടുകളില്‍ എത്തി ആരോഗ്യവകുപ്പ് സര്‍വേ നടത്തും. ബുദ്ധിമുട്ടുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കും. ആരോഗ്യവകുപ്പിന്റെ ഉന്നതലയോഗത്തിന് ശേഷമാണ് തീരുമാനം.

വിഷപ്പുക മൂലം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നത്. ആര്‍ക്കെങ്കിലും ഇതേതുടര്‍ന്ന് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img