മിമിക്രി വേദികളിലൂടെയും തമാശ വേഷങ്ങളിലൂടെ ചലച്ചിത്ര ലോകത്തും സ്വന്തം പ്രതിഭ തെളിയിച്ച താരമാണ് ഗിന്നസ് പക്രു.
അത്ഭുതദ്വീപ് ചിത്രത്തില്‍ മുഴുനീള മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയ പക്രു എന്ന അജയകുമാര്‍ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ആശയങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവക്കാറുമുണ്ട്.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ കുഞ്ഞു സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടന്‍. തനിക്ക് വീണ്ടും ഒരു മകള്‍ പിറന്ന വിവരമാണ് പക്രു സമൂഹമാദ്ധ്യമത്തിലൂടെ അറിയിക്കുന്നത്. കുഞ്ഞിന്റെ ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. മൂത്തമകള്‍ ദീപ്‌ത കീര്‍ത്തി കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ‘ചേച്ചിയമ്മ’ എന്ന തലവാചകത്തില്‍ മകള്‍ ദീപ്‌ത കീര്‍ത്തി ഇനി ചേച്ചിയമ്മയാണെന്നാണ് താരം എഴുതിയത്. 2006 മാര്‍ച്ചിലാണ് പക്രു, ഗായത്രി മോഹനെ വിവാഹം ചെയ്‌തത്. ഒരാഴ്‌ച മുന്‍പായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം.അമൃത ആശുപത്രിയിലെ ഡോ. രാധാമണിയ്‌ക്കും സംഘത്തിനും പക്രു തന്റെ പോസ്‌റ്റിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.