തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പങ്കെടുക്കും. ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയിലാണ് ഇ.പി പങ്കെടുക്കുന്നത്.
ജനകീയ പ്രതിരോധ യാത്രയില്‍ ഇ.പി എത്താത്തതിൽ വിമര്‍ശനവും വിവാദവും ഉയര്‍ന്നിരുന്നു.
റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജന്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. കൂടാതെ വിവരം ചോര്‍ത്തുന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇ.പി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ നടപടി എടുക്കാത്തതാണ് ഇ.പി ജാഥയുമായി സഹകരിക്കാത്തത് പിന്നിലെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ഇ.പി പക്ഷേ എന്ന് ജാഥയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നില്ല.
അതേസമയം പ്രതിരോധ ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇ.പി, ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു, കേരളം മുഴുവന്‍ ഒരു പോലെയാണെന്നും ഏതു ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു, ഇന്ന് രാവിലെ 9ന് ചെറുതുരുത്തിയില്‍ എത്തുന്ന യാത്രയ്ക്ക് 12 ഇടത്ത് സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനത്ത് പൊതു സമ്മേളനവും നടക്കും.