Sunday, February 25, 2024

24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ രോഗബാധിതര്‍, ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു

ഇനിയും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനോ വൈറസിനെ തടയാനോ ആയിട്ടില്ല എന്നത് ആശങ്ക ജനിപ്പിച്ചു ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. കഴിഞ്ഞ, 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. ഇതുവരെയുള്ള മരണം അഞ്ചുലക്ഷത്തിലേറെയായി. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത രോഗം 6 മാസം കൊണ്ടാണ് ഒരു കോടി പിന്നിടുന്നത്.

അമേരിക്കയില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരും ബ്രസീലില്‍ അര ലക്ഷത്തിലേറെ പേരും മരിച്ചു. യുഎസില്‍ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കോവിഡില്‍ നിന്ന് രോഗമുക്തരായത്. ഇന്ത്യയിലാകട്ടെ വിദേശത്ത് നിന്നുള്ളവര്‍ തിരികെ എത്തിയതും അതിഥിത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ വിവിധയിടങ്ങിളിലേക്ക് യാത്ര ചെയ്തതുമെല്ലാം രോഗവ്യാപനം വര്‍ദ്ധിപ്പിച്ചു. കേരളത്തിലും സ്ഥിതി മോശമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 195 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രവാസികളുടെ മടങ്ങിവരവോടെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img