Monday, February 26, 2024

15 ലക്ഷം രൂപ വിലയുള്ള ആനക്കൊമ്പ് ശിൽപ്പങ്ങൾ പിടിച്ചെടുത്തു.

തിരുവനന്തപുരം വർക്കലയിൽ ഏക്സൈസ് ,ഫോറസ്റ്റ് സംയുക്ത റെയ്ഡിൽ അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വിലയുള്ള ആനക്കൊമ്പ് ശിൽപ്പങ്ങളും പുതിയ രജിസ്റ്റേർഡ് സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. മേൽ വെട്ടൂർ സ്വദേശി ഭക്തി വിലാസം വീട്ടിൽ ജയദേവൻ മകൻ ജിഷു ലാലിനെ (35) അറസ്റ്റ് ചെയ്തു.

വർക്കലയിൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്നതായി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ചർ V. ബ്രിജേഷിനേയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തുകയായിരുന്നു. എക്സൈസ് ഇൻസ് പെക്ടർ മഹേഷ് എം, പി.ഒ ദേവലാൽ, സി ഇ ഒ പ്രിൻസ്, ശ്രീജിത്ത് മിറാൻഡ, മുഹമ്മദ് ഷെറീഫ് എന്നീ എക്സൈസ് ഉദ്യോഗസ്ഥരും സംയുക്ത റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ തുടർ അന്വേഷണത്തിനായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img