Sunday, February 25, 2024

സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി യുഡിഎഫ്

സ്വര്‍ണക്കടത്ത് കേസില്‍ ‍ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും രാജി വക്കണം. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറ‍ഞ്ഞു.

ആരോപണം ശക്തമായ സാഹചര്യത്തില്‍ പോലും എം ശിവശങ്കറിനെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. വിവാദ സ്ത്രീയുമായി സ്പീക്കര്‍ക്കുള്ള ബന്ധവും ഇതിനകം പുറത്ത് വന്നിട്ടുണ്ടെന്ന് യുഡിഎഉ് കണ്‍വീനര്‍ പറ‍ഞ്ഞു. സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കും

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img