Sunday, February 25, 2024

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ രേഖയുമായി കേന്ദ്രം.

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്താന്‍ ആലോചന. അദ്ധ്യയനദിനങ്ങള്‍ 220ല്‍ നിന്ന് 100 ആയി വെട്ടിചുരുക്കിയേക്കും. ഓരോ അക്കാഡമിക് വര്‍ഷത്തിലും സ്‌കൂളുകളില്‍ തന്നെ1320 മണിക്കൂര്‍ അദ്ധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്രം ഭേദഗതി കൊണ്ടുവരും. ഓരോ അക്കാദമിക് വര്‍ഷത്തിലും 1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരും. 600 മണിക്കൂര്‍ സ്‌കൂളിലും 600 മണിക്കൂര്‍ വീടുകളിലും അധ്യയനം നടത്തണം എന്ന വ്യവസ്ഥ ആണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൊണ്ട് വരിക.

ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ക്ളാസുകളിലെ കുട്ടികള്‍ക്കു മാത്രമേ ക്ളാസുകള്‍ ഉണ്ടാവൂ. വൈകാതെ ഒന്ന് മുതലുള്ള ക്ളാസുകളും ആരംഭിക്കും.ഒന്ന് മുതല്‍ അഞ്ച് വരെയുള്ള കുട്ടികളുടെ ക്ളാസുകള്‍ ആഴ്ചയില്‍ രണ്ട് ദിവസമായി പരിമിതപ്പെടുത്തും. 600 മണിക്കൂര്‍ സ്‌കൂളിലും 600 മണിക്കൂര്‍ വീടുകളിലും അധ്യയനം നടത്തണം എന്ന വ്യവസ്ഥ ആണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൊണ്ട് വരിക. ഓരോ പീരിയഡിന്റെയും ദൈര്‍ഘ്യം 45 മിനുട്ടില്‍ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കിയേക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് ഷിഫ്റ്റ് സമ്ബ്രദായം കൊണ്ട് വരണം എന്ന നിര്‍ദേശം മാര്‍ഗരേഖയിലുണ്ടാവുമെന്നാണ് സൂചന. ആറ് മുതല്‍ എട്ടാം ക്ളാസുവരെയുള്ളവര്‍ക്ക് രണ്ട് മുതല്‍ നാല് ദിവസം വരെയും 9 മുതല്‍ 12ാം ക്ലാസ് വരെയുള്ളവര്‍ക്ക് നാലോ അഞ്ചോ ദിവസവും ആണ് ക്ളാസ് ആലോചിക്കുന്നത്. പരീക്ഷ നടത്തിപ്പിലും സമൂലമായ മാറ്റങ്ങള്‍ ഉണ്ടായേക്കും.

ഒരോവര്‍ഷവും 120 മണിക്കൂര്‍( 20 അദ്ധ്യയന ദിവസങ്ങള്‍ ) സ്‌കൂളുകളില്‍ വച്ചോ വീടുകളില്‍ വച്ചോ ഡോക്ടര്‍മാരോ, മനഃശാസ്ത്രജ്ഞരോ കുട്ടികളെ കൗണ്‍സലിംഗിന് വിധേയരാക്കണം എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. കുട്ടികളുടെ മാനസിക ഉന്മേഷം നിലനിറുത്താന്‍ ഈ കൗണ്‍സിലിംഗ് ഗുണം ചെയ്യും എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ രേഖ ഉടന്‍ പ്രസിദ്ധീകരിക്കും.ഓരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏര്‍പ്പെടുത്തണം. ക്ളാസ്സുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച്‌ ആയിരിക്കണം. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കാവു. മൂന്ന് പേര് ഇരിക്കുന്ന ബെഞ്ച് ആണെങ്കില്‍ രണ്ട് പേരെ ഇരിക്കാവു എന്നാണ് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ ഒന്ന്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img
iSOCn817lbrmOm, HRcf2jnW, pz39yYNdVrm, A6PNN7xNGyi6lt, heFk4OGGgEroVtvM, Vrc7y9RCxN, cfNK6sAgwF, Dzu4Oo1VDPgk, yZwp9SIdym9jcg5, JhoUANx3,