Sunday, February 25, 2024

സ്വർണ്ണവില സർവ്വകാല റെക്കോഡിൽ

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4460 രൂപയായി. പവന് 160 രൂപ ഉയർന്ന് 35,680 രൂപയിലുമെത്തി. ഒരു വർഷംകൊണ്ട് ഒരു പവന് പതിനായിരത്തിലധികം രൂപയും ഗ്രാമിന് 1200 രൂപയിലധികവും കൂടി.പണിക്കൂലി കൂടി ചേർത്താൽ നിലവിലെ നിരക്കനുസരിച്ച് ഒരു ലക്ഷം രൂപ മുടക്കിയാൽ ശരാശരി രണ്ടര പവൻ ആഭരണങ്ങളാണ് വാങ്ങാൻ കഴിയുക.

ലോകത്തെ സ്വർണ ഉപയോഗത്തിന്റെ 28 ശതമാനത്തോളം ഇന്ത്യയിലാണ്.  വില വർധന വരുന്ന ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ. കൊവിഡിന്റെ വ്യാപനം വിപണിയെ അസ്ഥിരപ്പെടുത്തിയെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വില കുതിച്ചുയരുകയായിരുന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img