Sunday, February 25, 2024

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഗുണ്ടാ ബന്ധമെന്ന് മര്‍ദ്ദനമേറ്റ യുവാവ്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഗുണ്ടാ ബന്ധമെന്ന് മര്‍ദ്ദനമേറ്റ യുവാവ്. സ്വപ്നയുടെ സഹോദരന്റെ വിവാഹ പാര്‍ട്ടിക്കിടെ തന്നെ സ്വപ്‌ന സരേഷിന്റെ ഗുണ്ടകല്‍ മര്‍ദിച്ചുവെന്ന് യുവാവ് വെളിപ്പെടുത്തി.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് പാര്‍ട്ടി നടന്നത്. വിവാഹം മുടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ ഹോട്ടല്‍ മുറിയില്‍ തന്നെ തടഞ്ഞു വച്ചു മര്‍ദ്ദിച്ചു. സ്വപ്നയുടെ ഭര്‍ത്താവും പത്തിലേറെ ബോഡി ഗാര്‍ഡുകളും സ്വപ്നക്കൊപ്പമുണ്ടായിരുന്നു. സ്വപ്ന അസഭ്യം പറയുകയും തുടര്‍ച്ചയായി മുഖത്ത് അടിക്കുകയും ചെയ്തു. തന്റെ അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവാഹ പാര്‍ട്ടിയില്‍ എം. ശിവശങ്കറും കോണ്‍സുലേറ്റിലെ അറബികളും പങ്കെടുത്തുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img