Sunday, February 25, 2024

സ്കൂൾ പരീക്ഷകൾക്കായി പ്രത്യേക വാർ റൂം പ്രവർത്തിക്കും.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട എസ്എസ്എൽസി , ഹയർ സെക്കൻഡറി , വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ 2020 മെയ് 26 മുതൽ 30 വരെയുള്ള തീയതികളിൽ നടത്തപ്പെടും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് രക്ഷകർത്താക്കൾക്കും, വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും സംശയങ്ങളോ, അന്വേഷണങ്ങളോ ഉണ്ടാക്കുകയാണെങ്കിൽ അത് പരിഹരിച്ച് പരീക്ഷ സുഗമമായി നടത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഒരു വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെയാകും വാർ റൂം പ്രവർത്തിക്കുന്നത്. ഈ സമയത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരിട്ട് വിളിക്കാവുന്നതാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂം ഫോൺ നമ്പറുകൾ :
ഫോൺ നമ്പർ: 04712580506
വാട്ട്സ് ആപ് നമ്പർ: 8547869946
എസ്.എസ്.എൽ.സി ഫോൺ നമ്പർ : 8301098511
എച്ച്.എസ് ഇ ഫോൺ നമ്പർ: 9447863373
വി.എച്ച്. എസ് .ഇ ഫോൺ നമ്പർ: 9447236606
ഇമെയിൽ : [email protected]

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img