Sunday, February 25, 2024

സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.

കാലടിയില്‍ ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍   ഒരാള്‍ കസ്റ്റഡിയില്‍. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ മലയാറ്റൂര്‍ രതീഷിനെയാണ് പൊലീസ് പിടികൂടിയത്.  കേസിലെ മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.  ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മിച്ച സെറ്റാണ് ഇത്. കൊവിഡ് കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് സിനിമ, രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരടക്കമുള്ള പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷണത്തിന് നിയോഗിച്ചത്. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമാണെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്നും സോഫിയ പോള്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സോഫിയ പ്രതികരിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img