Monday, February 26, 2024

സംസ്‌ഥാനത്തു 2020-2021 അധ്യയനവര്‍ഷത്തെ സിലബസ്‌ വെട്ടിക്കുറയ്‌ക്കുന്നതു പരിഗണനയില്‍.

കൊച്ചി : സംസ്‌ഥാനത്തു സ്‌കൂള്‍ തുറക്കല്‍ അനിശ്‌ചിതമായി നീളുന്ന സാഹചര്യത്തില്‍ 2020-2021 അധ്യയനവര്‍ഷത്തെ സിലബസ്‌ വെട്ടിക്കുറയ്‌ക്കുന്നതു പരിഗണനയില്‍. അടുത്തമാസമെങ്കിലും സ്‌കൂള്‍ തുറന്നില്ലെങ്കില്‍ പാഠഭാഗം കുറയ്‌ക്കേണ്ടിവരുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കി.

ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒമ്ബതിനു കരിക്കുലം കമ്മിറ്റി ചേരുന്നുണ്ട്‌. പ്രതിസന്ധി പഠിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കും. സെപ്‌റ്റംബറില്‍ ക്ലാസ്‌ ആരംഭിച്ചാല്‍ അധ്യയനവര്‍ഷം ഏപ്രിലിലേക്കു നീട്ടുന്നതും പരിഗണനയില്‍. എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ ഏപ്രില്‍ മാസം നടത്തി ജൂണില്‍ ഫലം പ്രഖ്യാപിക്കാനാവും.

പാഠഭാഗം വെട്ടിച്ചുരുക്കി അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഒരു വിഷയവും പൂര്‍ണമായി ഒഴിവാക്കില്ല. പരിശീലന പ്രശ്‌നങ്ങള്‍, ആവര്‍ത്തിച്ചുവരുന്ന പാഠഭാഗങ്ങള്‍, പ്രവൃത്തിപരിചയം തുടങ്ങിയവ ഒഴിവാക്കും. ഭാഷ വിഷയങ്ങളുടെ പാഠഭാഗം കുറവുവരുത്തി ശാസ്‌ത്ര-ഗണിത വിഷയങ്ങള്‍ക്കു കൂടുതല്‍ സമയം നല്‍കുന്നതും ആലോചിക്കുന്നു. എത്രദിവസം ക്ലാസ്‌ ലഭിക്കുമെന്നു നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വെട്ടിക്കുറയ്‌ക്കേണ്ടവ തീരുമാനിക്കല്‍ വെല്ലുവിളിയാണെന്നു പൊതുവിദ്യാഭ്യാസവകുപ്പ്‌ വൃത്തങ്ങള്‍ പറഞ്ഞു.

നഷ്‌ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്കു പകരം ശനിയാഴ്‌ച പ്രവൃത്തിദിവസമാക്കിയും ഓണം, ക്രിസ്‌മസ്‌ അവധികള്‍ വെട്ടിക്കുറച്ചും കായിക-കലാ മേളകള്‍ ഒഴിവാക്കിയും കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. എന്നാല്‍, സ്‌കൂള്‍ തുറക്കല്‍ സെപ്‌റ്റംബര്‍ കഴിഞ്ഞുപോയാല്‍ സിലബസ്‌ കുറയ്‌ക്കുകയല്ലാതെ പോംവഴിയില്ല. പാഠഭാഗം 30% വെട്ടിക്കുറയ്‌ക്കാന്‍ സി.ബി.എസ്‌.ഇ. തീരുമാനിച്ചിട്ടുണ്ട്‌.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img