Monday, February 26, 2024

സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനിൽകുമാർ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു.

തിരുവനന്തപുരം: സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരില്‍ ഈ മാസം 15ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായിരുന്നു യോഗം. ഈ യോഗത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാരിയും പങ്കെടുത്തത്. തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനിൽ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രി മുതലാണ് സെല്‍ഫ് ക്വാറന്റീനില്‍ പോകാന്‍ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി.എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ ബോർഡ് നൽകുന്ന നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img