Sunday, February 25, 2024

സംസ്ഥാനത്ത വീണ്ടും കോവിഡ് മരണം, ഇതോടെ മരി ച്ചവരുടെ എണ്ണം 22 ആയി

സംസ്ഥാനത്ത് കോവിഡ് മരണം വീണ്ടും. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഡൽഹി നിസാമുദ്ദീനിൽ നിന്നെത്തിയ ശേഷം കോവിഡ്​ രോഗലക്ഷണങ്ങളോ​ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 10-ാം തിയതി നാട്ടിലേക്ക് തിരികെയെത്തിയ ഇദ്ദേഹത്തിന് 15 -ാം തിയതി പനി ബാധിക്കുകയും സ്രവ പരിശോധനയ്ക്ക് അയച്ച് ഫലം പോസിറ്റീവ് ആവുകയും ആയിരുന്നു. 

ആശുപത്രിയിൽ എത്തിയത് മുതൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ഈ വ്യക്തിക്ക് വളരെ അത്യാവശ്യമായി വേണ്ട ഒരു ജീവൻ രക്ഷാ മരുന്ന് പൊലീസ് ഇടപെട്ട് എറണാകുളത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് എത്തിച്ചുനൽകിയിരുന്നു. ഇദ്ദേഹത്തിന് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img