Sunday, February 25, 2024

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മരിച്ചത് പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്. 65 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗം ഉണ്ടായിരുന്നു. ഈ മാസം പതിനൊന്നിനാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്.കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ട ജോഷിയെ 27നായിരുന്നു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള എട്ടാമത്തെ മരണമാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img