Monday, February 26, 2024

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂ‍ർ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. ബഹ്റിനിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. വിദേശത്ത് നിന്നും നാട്ടിലെത്തിയതിന് ശേഷം രണ്ട് ദിവസം സുലേഖയും ഭര്‍ത്താവും  കോഴിക്കോടെ ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്‍റീനില്‍ കഴിഞ്ഞു.പിന്നീട് 22 ന് ശാരീരിക അസ്വാസ്ഥ്യം  അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും സുലേഖയെ വീട്ടിലേക്ക് വിട്ടു. എന്നാല്‍  25 ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ നിലഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img