Monday, February 26, 2024

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ (63) യാണ് മരിച്ചത്. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ആയിഷ. നാഡീസമ്പന്ധമായ അസുഖങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആയിഷയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img