Monday, February 26, 2024

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ധാരണ

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ ബസ് ചാർജ്ജ് വർധിപ്പിക്കാൻ ധാരണ. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോൾ കനത്ത നഷ്ടം ഉണ്ടാകുമെന്നും, അതിനാൽ സർവീസ് നടത്താൻ ആവില്ലെന്നും ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ഒരു സീറ്റിൽ ഒരാൾ എന്ന രീതിയിൽ സർവീസ് നടത്താം എന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതു വലിയ നഷ്ടം ഉണ്ടാകും എന്നും ബസ്സുടമകൾ പറഞ്ഞു. ഈ സാഹചര്യത്തിൽ യാത്രാനിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹനനികുതി പൂർണ്ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img