Monday, February 26, 2024

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

തിരുവനന്തപുരം : തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉത്തരകടലാസുകളുടെ മൂല്യനിര്‍ണയം ആരംഭിക്കും. ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ജൂണ്‍ ഒന്നു മുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ചര വരെയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍. അതേ സമയം, കേന്ദ്രനിര്‍ദേശം വന്നതിന് ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. സ്വന്തം വീട്ടില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുക്കാനാകാത്ത കുട്ടികള്‍ക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയയോ ആശ്രയിക്കാം. വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍ ഇന്നലെ പൂര്‍ത്തിയായി .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img