Sunday, February 25, 2024

സംസ്ഥാനത്ത് കനത്ത മഴ; വൈക്കത്ത് ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു

കോട്ടയം വൈക്കത്ത് കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായി. അന്‍പതിലേറെ വീടുകള്‍ തകര്‍ന്നു. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. നിരവധി വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. ഞായറാഴ്ച വൈകീട്ടോടെ ആഞ്ഞുവീശിയ മഴ രണ്ടുമണിക്കൂറിലേറെ നീണ്ടിരുന്നു. ജില്ലയില്‍ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മഴ തുടരുന്നുണ്ട്. ജില്ലയിൽ ഇന്ന് യെല്ലോ അലെർട് പ്രഘ്യപിച്ചിട്ടുണ്ട്

റിപ്പോർട്ടർ- രാഹുൽ നട്ടാശ്ശേരി

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img