Monday, February 26, 2024

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ്. പാലക്കാട്‌ 29, കണ്ണൂർ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂർ, കൊല്ലം 4 വീതം, കാസർകോട്, ആലപ്പുഴ 3 വീതവും ആണ്. 10 പേർക്ക് ഇന്ന് രോഗ മുക്തി. 27 പേർ വിദേശത്ത് നിന്നും എത്തിയവർ, 33 പേർ അന്യ സംസ്ഥാനത്തു നിന്ന് വന്നവരും. തമിഴ്നാട് ഒന്‍പത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കര്‍ണാടക രണ്ട്, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്ബര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു.

963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേര്‍ ചികിത്സയില്‍. നിരീക്ഷണത്തിലുള്ളത് 104333 പേര്‍. 103528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങലിലോ ആണ്. 808 പേര്‍ ആശുപത്രികളില്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img