Monday, February 26, 2024

സംസ്ഥാനത്ത് ഇന്ന് സമ്ബര്‍ക്കത്തിലൂടെ 10 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കുമാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5001 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,06,850 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്ബിള്‍ ഉള്‍പ്പെടെ) സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3392 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 28,356 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 26,143 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്ബിള്‍, ഓഗ്മെന്റഡ് സാമ്ബിള്‍, സെന്റിനല്‍ സാമ്ബില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,40,457 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img