Sunday, February 25, 2024

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കോവിഡ്,ഏഴ് പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം മൂന്ന്,കൊല്ലം മൂന്ന്, കണ്ണൂർ ഒന്ന് എന്നാണ് കണക്ക്. സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായതും ഏഴ് പേർക്ക് തന്നെ. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് പേർ വീതവും, വയനാട്ടിൽ ഒരാൾക്കും ഇന്ന് രോഗം ഭേദമായി. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചതിൽ ആരോഗ്യ പ്രവർത്തകയും ഉൾപ്പെട്ടിട്ടുണ്ട്. വയനാട്,ആലപ്പുഴ,തൃശൂർ ജില്ലകളിൽ കോവിഡ് രോഗികൾ ഇല്ല എന്നതും ആശ്വാസകരമാണ്.സംസ്ഥാന സർക്കാരിൻറെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ സംതൃപ്തി രേഖപ്പെടുത്തി. കേരളത്തിൻറെ ആസൂത്രണം മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകണമെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img