Sunday, February 25, 2024

വൈദ്യുതി മന്ത്രി എംഎം മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നു റിപ്പോര്‍ട്ട്.

തലച്ചോറിനും തലയോട്ടിക്കുമിടയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈദ്യുതി മന്ത്രി എംഎം മണിയെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു ശസ്‌ത്രക്രിയ. മന്ത്രിയുടെ ശസ്ത്രക്രിയ വിജയകരമാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മണിയെ ന്യൂറോ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും തുടര്‍ പരിശോധനയ്ക്കുവേണ്ടിയാണ് ആശുപത്രിയില്‍ കഴിയുന്നതെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു,

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img