Sunday, February 25, 2024

വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവില്‍പനക്ക് ബെവ്കോ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

മദ്യം വില്‍പ്പനയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ബെവ് ക്യൂ ആപ്പ് ഇന്ന് പുലര്‍ച്ചെ പിഴവുകള്‍ തിരുത്തിയാണ് ഗൂഗിളില്‍ വീണ്ടും അപ്‍ലോഡ് ചെയ്തത്. ഗൂഗിളിന്‍റെ അനുമതി കിട്ടിയാല്‍ സെക്യൂരിറ്റി, ലോഡിങ് പരിശോധനകള്‍ക്ക് ശേഷം ആപ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും.മദ്യം ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡുമായി അനുവദിക്കപ്പെട്ട സമയത്ത് ചെന്നാല്‍ പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയും.സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക്‌എസ്‌എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാന്‍ കഴിയും.

  1. ഒരു തവണ മദ്യം വാങ്ങിക്കഴിഞ്ഞാല്‍ നാല് ദിവസം കഴിഞ്ഞ് മാത്രമേ വീണ്ടും മദ്യം വാങ്ങാന്‍ കഴിയൂ.
  2. മദ്യം വാങ്ങാന്‍ വരുന്നവരെ എല്ലാം തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച്‌ പരിശോധിക്കും.
  3. രോഗലക്ഷണം കാണിച്ചാല്‍ കൌണ്ടറിലേക്ക് കടത്തി വിടില്ല.
  4. മദ്യശാലകളില്‍ കൌണ്ടറിന് സമീപം അഞ്ച് പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ.
  5. ഓരോ ആള്‍ക്കാര്‍ തമ്മിലും ആറടി വീതം അകലം വേണം.
  6. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ഒരു സമയം വാങ്ങാന്‍ കഴിയുക.
  7. ഇ ടോക്കണ്‍ ലഭിക്കാത്തവരെ കൌണ്ടറിന് സമീപത്തേക്ക് അയക്കില്ല.
  8. രാവിലെ ഒമ്ബത് മണി മുതല്‍ അഞ്ച് മണി വരെയാണ് മദ്യവില്‍പന.

ആപ്പിന് ഗൂഗിള്‍ അനുമതി ലഭിച്ചാല്‍ അടുത്ത ആഴ്ചയെങ്കിലും മദ്യവിതരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img