Monday, February 26, 2024

വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഉണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ഇന്ന് പുലർച്ചെയായിരുന്നു വാതകചോർച്ച ഉണ്ടായത്. വിഷവാതകം ശ്വസിച്ച് 316 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 80 പേരുടെ നില ഗുരുതരമായി തുടരുന്നു. ലോക്ക്ഡൗണിനു ശേഷം ഇന്നലെയാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. സ്റ്റെറൈൻ എന്ന വിഷ വാതകമാണ് ചോർന്നത്. വാതക ചോർച്ച പൂർണമായി നിയന്ത്രിക്കാൻ സാധിച്ചുവെന്ന് എൽജി പോളിമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img