Sunday, February 25, 2024

വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

തൃശൂരില്‍ വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനൂഷ ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇയര്‍ഫോണ്‍ കയ്യില്‍ മുറുകെ പിടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ(22)യെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനില്‍ കുരുക്കിട്ട ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന അവസാന കോള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ടി ടി സി കഴിഞ്ഞ ശേഷം വയനാട്ടിൽ താത്കാലിക അദ്ധ്യാപിക ആയി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് പടർന്നു പിടിച്ചതോടെ ജോലി നഷ്ടപ്പെട്ടു. ഇതിനിടയിലാണ് ഇയ്യാൽ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചത്. വിവാഹത്തിന്റെ തലേദിവസമാണ് അനൂഷ ആത്മഹത്യ ചെയ്തത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img