Sunday, February 25, 2024

വാഹന ഉടമസ്ഥാവകാശം മാറ്റാൻ നടപടിക്രമങ്ങൾ ലഘൂകരിച്ചു

വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച് നടപടിക്രമങ്ങൾ മോട്ടോർവാഹനവകുപ്പ് ലഘൂകരിച്ചു. പുതുക്കിയ നടപടി പ്രകാരം വാഹന ഉടമയും വാങ്ങുന്ന വ്യക്തിയും സംയുക്തമായി വാഹൻ 4 ലെ ഓൺലൈൻ സംവിധാനം മുഖേന അപേക്ഷ നൽകണം. രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന പകർപ്പും അപ്‌ലോഡ് ചെയ്യണം. സൗകര്യപ്രദമായ ഓഫീസ്, ഓൺലൈൻ അപേക്ഷകളുടെ സമർപ്പണത്തിന് തെരഞ്ഞെടുക്കാം.അപേക്ഷയും അനുബന്ധ രേഖകളും ഓഫീസിലേക്ക് തപാലിൽ അയക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഓൺലൈൻ ടോക്കണെടുത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ.
വാഹനങ്ങളുമായി ബന്ധപ്പെട് ആർടി ഓഫീസിൽ സമർപ്പിക്കേണ്ട എല്ലാ അപേക്ഷകളും ഇനി മുതൽ ഓഫീസ് പരിസരത്തെ പെട്ടിയിൽ നിക്ഷേപിക്കാം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img