Sunday, February 25, 2024

വാഹനം ഓവർടേക്ക് ചെയ്തതിന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് മർദ്ദനം.

വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതില്‍ പ്രകോപിതരായ യുവാക്കള്‍ ക്രൈബ്രാംഞ്ച് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു. തിരുവല്ല ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ കീരുകുഴി കിഴക്കേ മഠത്തില്‍ നന്ദകുമാറി(46) നാണ് മര്‍ദ്ദനമേറ്റത്. അച്ഛന് മരുന്നുവാങ്ങി തുമ്ബമണ്ണിലെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു നന്ദകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് നരിയാപുരം നെടിയാമണ്ണില്‍ ബ്ലസന്‍ രാജന്‍ (33)നെ അറസ്റ്റുചെയ്തു. ഒപ്പമുണ്ടായിരുന്ന.പത്തനംതിട്ട കളക്‌ട്രേറ്റിലെ ഐ.റ്റി സെല്‍ മേധാവി നരിയാപുരം പെരുവിനാ പറമ്ബില്‍ ജിജി ജോര്‍ജ് ഒളിവിലാണ്. പലപ്രാവശ്യം ഹോണ്‍ മുഴക്കി മുന്നില്‍ കയറാന്‍ നന്ദകുമാര്‍ ശ്രമിച്ചെങ്കിലും ഇവര്‍ മാറിയില്ല. ഇതിനിടെ മുന്നില്‍ കയറിയ നന്ദകുമാറിനെ ഇരുവരും പിന്തുടര്‍ന്ന് കാര്‍ തടഞ്ഞു. മദ്യലഹരിയിലായിരുന്ന ഇരുവരും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് നന്ദകുമാര്‍ പറഞ്ഞു. നന്ദകുമാര്‍ പന്തളം സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയപ്പോഴേക്കും ഇരുവരും രക്ഷപ്പെട്ടു. പിന്നീട് ബ്ലസനെ അറസ്റ്റുചെയ്തു. നന്ദകുമാര്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img