Monday, February 26, 2024

ലോക്ക്ഡൗൺ ഇനി ഫെസ്ബുക്ക് അക്കൗണ്ട്കൾക്കും.

ന്യൂഡൽഹി: നമ്മൾ ഫെസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസ് മറ്റുള്ളവർ ദുരുപയോഗം ചെയ്താൽ എന്തുചെയ്യും എന്നുള്ളത് സാധാരണക്കാരായ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വലിയ ആശങ്കകളിൽ ഒന്നായിരുന്നു. ഈ ആശങ്കയ്ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടിരിക്കുകയാണ് ഫേസ്ബുക്ക്. ഇൻസ്റ്റഗ്രാമിലേതിനു സമാനമായി നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്ത് ‘പ്രൈവറ്റ് അക്കൗണ്ട്’ രീതിയിലേക്ക് മാറാനുള്ള ഓപ്ഷനുമായി ഫെയ്സ്ബുക്ക് രംഗത്തെത്തി. പ്രൊഫൈൽ ലോക്ക് എന്ന പുതിയ ഓപ്ഷൻ ഉപയോഗിക്കുന്ന അക്കൗണ്ടുകളിലെ എല്ലാ പോസ്റ്റുകളും, ടൈംലൈൻ ചിത്രങ്ങളും ഇനി ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമേ കാണാൻ സാധിക്കൂ.
പ്രൊഫൈൽ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ മുൻപ് ഫെയ്സ്ബുക്ക് അവതരിപ്പിച്ച ‘പിക്ചർ ഗാർഡ്’ എന്ന ഓപ്ഷൻ വളരെയധികം സ്വീകരിക്കപ്പെട്ടിരുന്നുവെങ്കിലും, മറ്റുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുയി താരതമ്യം ചെയ്യുമ്പോൾ ഫെയ്സ്ബുക്കിന് സുരക്ഷ കുറവായിരുന്നു. പ്രൊഫൈലിൽ പേരിനു താഴെയുള്ള ‘മോർ’ (More) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പ്രൊഫൈൽ പ്രൈവറ്റ് ആക്കുന്നതിനുള്ള ഓപ്ഷൻ ലഭിക്കും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് പുതിയ സംവിധാനം എന്നും, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകളും പോസ്റ്റുകളും ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇതുവഴി സാധിക്കുമെന്നും ഫെയ്സ്ബുക്ക് അധികൃതർ പറഞ്ഞു.

Sherin Podimattom

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img