Sunday, February 25, 2024

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന, 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 7,94,842 ആയി. 24 മണിക്കൂറിനിടെ 475 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.

രാജ്യത്ത് ആകെ മരണം 21,623 ആയി. ഇപ്പോള്‍ 2,77,259 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 49,5,960 പേര്‍ക്ക് ഇതു വരെ രോഗം ഭേദമായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img