Sunday, February 25, 2024

യോഗ ജീവനം :ലളിതമായി യോഗ പരിശീലിക്കാം

ശാരീരികവും മാനസ്സികവുമായ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് പ്രാചീനാചാര്യൻമാർ കണ്ടെത്തിയ മാർഗമാണ് യോഗ. മനുഷ്യമനസ്സിനും ശരീരത്തിനും വമ്പിച്ച മാറ്റങ്ങൾ വരുത്തുന്നതോടൊപ്പം, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായ മാർഗ്ഗം കൂടിയാണ് യോഗ പരിശീലനം. കുട്ടികൾക്കും , മുതിർന്നവർക്കും ലളിതമായി വീട്ടിൽ ഇരുന്ന് പരിശീലിക്കാവുന്ന യോഗാസനങ്ങൾ ഇവിടെ പരിചയപ്പെടുത്തുകയാണ്. എല്ലാ ദിവസവും യോഗ നിങ്ങൾ പരിശീലിക്കുന്നതോടൊപ്പം നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യാൻ ശ്രദ്ധിക്കുക.

  • യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
    • വൃത്തിയുള്ളതും വിശാലവും ജനലും വാതിലും ആവശ്യത്തിനുള്ളതുമായ മുറിയെടുക്കുക. ശുദ്ധവായു ധാരാളം പ്രവേശിക്കുന്നതും ആകണം .
    • രാവിലെ 5 മണിക്കും 8 മണിക്കും ഇടയിലും വൈകുന്നേരം 4 മണിക്കും 7 മണിക്കും ഇടയിലാവണം യോഗ അഭ്യസിക്കേണ്ടത്.
    • നിലത്ത് പായ, കോട്ടൺ ഷീറ്റ് എന്നിവയിൽ ഒന്ന് വിരിച്ച് അതിൽ കിടന്ന് വേണം യോഗ അഭ്യസിക്കാൻ. വെറും തറയിൽ പാടില്ലാ.
    • ലഘു ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞും പ്രധാന ഭക്ഷണത്തിന്‌ ശേഷം 4 മണിക്കൂർ കഴിഞ്ഞും വേണം യോഗ ചെയ്യാൻ .
    • ലഹരി മരുന്നുകൾ ഉപയോഗിച്ച് കൊണ്ട് യോഗ ചെയ്താൽ ഫലം ലഭിക്കുകയില്ലാ.
    1) അർദ്ധവജ്രാസനം
    പരിശീലനക്രമം :
    രണ്ട് കാലുകളും പുറകോട്ട് മടക്കി വെച്ച് മുട്ടുകുത്തി നിവർന്നിരിക്കുക. കാൽ തള്ളവിരലുക പരസ്പരം തൊട്ടും ഉപ്പൂറ്റികൾ അകറ്റിയും വച്ച് കാൽ വെള്ളയിൽ ഇരിക്കുക. ശരീരം നിവർന്നിരിക്കണം. അതോടൊപ്പം രണ്ട് കൈകളും അതത് കാൽ മുട്ടുകളിൽ കമഴ്ത്തി വയ്ക്കുകയും വേണം. ഈ നിലയിൽ ഇരുന്ന് സാവധാനം ശ്വാസം എടുക്കുകയും, വിടുകയും ചെയ്യാവുന്നതാണ്.
    ഗുണങ്ങൾ:
    മനസ്സിന് വജ്രത്തിന് സമാനമായ ബലം നൽകുന്നതിനാലാണ് ഇത് വജ്രാസനം എന്നറിയപ്പെടുന്നത്. ആത്മവിശ്വാസം, വ്യക്തിത്വം ഇവ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. കാലുകളിലെ പേശികൾക്കുണ്ടാകുന്ന വേദനക്ക് ശമനം കിട്ടുന്നു. ആഹാരം കഴിച്ചതിന് ശേഷവും ചെയ്യാവുന്ന ഒരു ആസനമാണിത്.
    തയ്യാറാക്കിയത്: അക്ഷയ്( എം.ജി സർവ്വകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സ് പാസ്സായതും , എം ജി യൂണിവേഴ്സിറ്റി യോഗ ചാമ്പ്യനുമാണ്.)

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img