Monday, February 26, 2024

യോഗ ജീവനം – നടുവേദന കുറയ്ക്കാൻ ഭുജംഗാസനം പരിശീലിക്കാം.

പരിശീലനക്രമം
കാലുകൾ ചേർത്ത് വച്ചു കമിഴ്ന്നു കിടക്കുക. അതോടൊപ്പം താടി തറയിൽ പതിഞ്ഞിരിക്കുകയും വേണം. ഇരുകൈകളും തോളുകളുടെ താഴെയായി തറയിൽ പതിച്ച് വയ്ക്കേണ്ടതാണ്. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകൈകളും തറയിലൂന്നി നെഞ്ചും തലയും കഴിയുന്നത്ര ഉയർത്തുകയും ശ്വാസം വിട്ടുകൊണ്ട് സാവധാനം താഴ്ത്തുകയും ചെയ്യുക. ഇതേ പോലെ 5 – 8 തവണ കൂടി ആവർത്തിക്കുക.
ഗുണങ്ങൾ
ശരീരത്തിലെ ഊർജ്ജ നില വർദ്ധിപ്പിച്ച് ഉന്മേഷം പ്രദാനം ചെയ്യുന്നു. നടുവേദനയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരാസനമാണിത്. നെഞ്ചിന് നല്ലവണ്ണം വികാസം കിട്ടുന്നു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെ യും പ്രവർത്തനം സുഗമമാകുന്നു. കൈകൾ ബലീഷ്ഠങ്ങളാകുന്നതിനും സഹായിക്കുന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img