Monday, February 26, 2024

മെയ് 17- ഐക്യരാഷ്ട്ര സഭ ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം

മെയ് 17- ഐക്യരാഷ്ട്ര സഭ ലോക ടെലികമ്മ്യൂണിക്കേഷൻ ദിനമായും ലോക ഇൻഫർമേഷൻ സൊസൈറ്റി ദിനമായും ആഘോഷിക്കുന്നു. ഇന്റർനെറ്റും മറ്റു ആശയവിനിമയ സാങ്കേതിക വിദ്യകളുടെയും ഉപയോഗ സാധ്യതകൾ വ്യാപകമാക്കാനും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുമാണ് ഈ ദിനങ്ങൾ ആചരിക്കുന്നത്. 1865 മെയ് 17ന് സ്ഥാപിതമായ അന്തർദേശീയ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ഓർമ്മക്കായി ആദ്യകാലങ്ങളിൽ മെയ് 17 ടെലികമ്മ്യൂണിക്കേഷൻദിനമായി ആചരിച്ചിരുന്നു. പിന്നീട് 2005ൽ ട്യൂണിസിൽ നടന്ന വേൾഡ് സമ്മിറ്റ് ഓഫ് ഇൻഫർമേഷൻ സൊസൈറ്റിയുടെ ആവശ്യപ്രകാരം അന്തർദേശീയ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ മെയ് 17 ലോക ഇൻഫർമേഷൻ സൊസൈറ്റി ദിനമായും കൂടെ ആഘോഷിക്കാൻ തിരുമാനിച്ചു. 1969 ൽ ആദ്യമായി ആചരിക്കപ്പെട്ട ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം, 2020ൽ അമ്പത്തൊന്നാം വാർഷികമാണ് ആഘോഷിക്കുന്നത്.

ഷെറിൻ പൊടിമറ്റം

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img