Monday, February 26, 2024

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30നാണ് വിവാഹ ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച്‌ പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. നേരത്തെ ഒറാക്കിളില്‍ കണ്‍സള്‍ട്ടന്‍റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റാണ്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. എം.കെ രാഘവനോട് 838 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img