Sunday, February 25, 2024

മീനച്ചിലാറ്റിൽ കാണാതായ യുവാവിനെ മൃതദേഹം കണ്ടെത്തി

കോട്ടയം: പേരൂർ കിണറ്റിൽമൂടിന് സമീപം മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് ചാന്നാനിക്കാട് പൂവന്തുരുത്ത് കാലായിൽ വീട്ടിൽ ലൈവിയുടെയും മഞ്ജുവിന്റെയും മകനായ ഗൗതം ലൈവി (21) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം നീന്താൻ എത്തിയ ഗൗതമിനെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു. ചാന്നാനിക്കാട് എസ്എൻ കോളേജിൽ നിന്നും ബി കോം കോഴ്സ്പൂർത്തിയാക്കിയതിനുശേഷം
എറണാകുളത്ത് ഡേറ്റാ എൻട്രി കോഴ്സ് പഠിക്കുകയായിരുന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img