Sunday, February 25, 2024

മദ്യവിതരണത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ബദല്‍ സംവിധാനവുമായി ബെവ്കോ.

മദ്യവിതരണത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ബദല്‍ സംവിധാനവുമായി ബെവ്കോ. ക്യൂര്‍ ആര്‍ കോഡ് സ്കാനിംഗിന് പകരം ആപ്പില്‍ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകള്‍ക്ക് നല്‍കും. ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നല്‍കും. പലയിടങ്ങളിലും ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മദ്യ വിതരണം തടസപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് താല്‍ക്കാലികമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

ബുക്കിംഗിനുള്ള ബെവ് ക്യൂ ആപ്പ് തകരാറിലായതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ട് ദിവസങ്ങളിലും മദ്യ വില്പന പലയിടങ്ങളിലും തടസപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ ബെവ്‌ക്യു ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ ഭൂരിഭാഗവും പരിഹരിച്ചെന്ന് ആപ്പ് നിര്‍മ്മിച്ച ഫെയര്‍ കോഡ് കമ്ബനി അവകാശപ്പെട്ടു.

ആപ്പ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഒ.ടി.പി ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഒ.ടി.പി സേവന ദാതാക്കളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു സേവന ദാതാവിന്റെ സൗകര്യമാണ് പയോഗിക്കുന്നത്. എന്തെങ്കിലും തടസം നേരിട്ടാല്‍ ഓട്ടോമാറ്റിക്കായി അടുത്ത ദാതാവിലേക്ക് മാറും-കമ്ബനി വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img