Sunday, February 25, 2024

മദ്യത്തിന് പകരം സാനിറ്റൈസര്‍ ഉപയോഗം

മദ്യത്തിന് പകരം ചിലര്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാനിറ്റൈസറിന്റെ ചില്ലറ വില്‍പന സര്‍ക്കാര്‍ സ്ഥാപനമായ കെ എസ് ഡി പി നിര്‍ത്തി. കൊവിഡ് പ്രതിരോധത്തിനായി കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസര്‍ നിര്‍മ്മിച്ച്‌ സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് കെ എസ് ഡി പി വിൽപ്പന നടത്തുകയായിരുന്നു. കമ്ബനിക്കു മുന്നിലെ കൗണ്ടര്‍ വഴിയും വില്‍പന ഉണ്ടായിരുന്നു. അര ലിറ്ററിന് 200 രൂപയ്ക്കാണ് വിറ്റിരുന്നത്. ആദ്യഘട്ടത്തില്‍ ആവശ്യക്കാര്‍ മാത്രമാണ് വാങ്ങിയിരുന്നതെങ്കില്‍ പിന്നീട് ചിലര്‍ ഇത് ലഹരി ഉപയോഗത്തിനും വാങ്ങാന്‍ തുടങ്ങി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img