Sunday, February 25, 2024

മകൾ കോപ്പി അടിക്കില്ല, അഞ്ജുവിന്റെ അച്ഛൻ

മകള്‍ കോപ്പിയടിക്കില്ലെന്നും ചേര്‍പ്പുങ്കലുള്ള ഹോളിക്രോസ്സ് കോളേജ് അധികൃതര്‍ കുട്ടി കോപ്പിയടിക്കുകയാണെന്ന് ആരോപിച്ചതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛന്‍ ഷാജി.ഹാള്‍ടിക്കറ്റില്‍ ഉത്തരമെഴുതി കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, തന്റെ മകള്‍ ഒരിക്കലും കോപ്പി അടിക്കില്ലെന്നും അഞ്ജുവിന്റെ കോളേജ് പ്രിന്‍സിപ്പല്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച്‌ മാനസികമായി തളര്‍ത്തിയെന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു.

നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു എന്നും പരീക്ഷ എഴുതിക്കാൻ അനുവദിക്കാതെ ഇറക്കിവിട്ട വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ താൻ വന്ന് മകളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു എന്നും പിതാവ് പറഞ്ഞു. ആരും തങ്ങളെ വിളിച് പറഞ്ഞില്ലെന്നും സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടാണ് വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ പരീക്ഷാ ഹാളില്‍ നിന്നും അഞ്ജുവിനെ പുറത്താക്കിയതിനു ശേഷം അഞ്ജുവിനെ കാണാതാവുകയായിരുന്നു.ചേര്‍പ്പുങ്കല്‍ പാലത്തില്‍ ബാഗ് കണ്ടതിനെ തുടര്‍ന്ന് അന്ന് രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ 11.30 മണിയോടെ അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും ലഭിക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img