Sunday, February 25, 2024

ബ്രെഡ് മസാല

ചേരുവകൾ

• എണ്ണ- 3 ടീസ്പൂൺ
• കടുക് -1ടേബിൾ സ്പൂൺ
• കറി വേപ്പില
• സവോള -3 എണ്ണം
• പച്ചമുളക്- 3 എണ്ണം
• തക്കാളി -1 എണ്ണം
• തേങ്ങ -1/2 മുറി (ചിരണ്ടിയെത് )
• ചിക്കൻമസാല –11/2ടടേബിൾ സ്പൂൺ
• ഗരം മസാല- 1/2 ടടേബിൾ സ്പൂൺ
• കുരുമുളക് പൊടി -1/4 ടേബിൾ സ്പൂൺ
• ഉപ്പ് -ആവശ്യത്തിന്
• മുട്ട -2എണ്ണം

പാചകം ചെയ്യാനുള്ള നിർദ്ദേശങ്ങൾ

  • ബ്രെഡ് ചെറിയ കഷണങ്ങളായി മുറിക്കു
  • ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
  • കറി വേപ്പില, സവോള, പച്ച മുളക്, ഉപ്പ്, ഇട്ട് വഴറ്റുക
  • പകുതി വഴന്ന് വരുമ്പോൾ മസാല ഇട്ട് കൊടുക്കുക (ചിക്കൻ മസാല, ഗരം മസാല, കുരുമുളക് പൊടി )ചേർത്ത് ഇളക്കുക
  • തക്കാളി, തേങ്ങ ഇട്ട് നല്ലത് പോലെ ഇളക്കി വഴറ്റുക
  • രണ്ട് മുട്ട പൊട്ടിച്ച് ഒന്ന് കൂടി വഴറ്റുക
  • കുറച്ച് വെള്ളം ചേർത്ത് കൊടുക്കുക
  • മുറിച്ചു വെച്ചിരിക്കുന്ന ബ്രെഡ് ഇട്ട് നല്ലത് പോലെ ഇളക്കുക
  • മിനിറ്റിൽ അടിപൊളി ടേസ്റ്റി “ബ്രെഡ് മസാല ” , സെർവ് ചെയ്യാൻ റെഡി. നാലുമണി പലഹാരം ആയി കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ സാദനം


ലിബിൻ & ശ്രീരാജ്
നാടൻ രുചികൾ
(Naadan ruchikal )

ബ്രെഡ് മസാല ഉണ്ടാക്കുന്നത് കണെണ്ടവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു👉
https://youtu.be/-ztEVB2Oisk

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img