Sunday, February 25, 2024

ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണം മു​ന്‍ മാ​നേ​ജ​രു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നാ​ലെ.

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണം മു​ന്‍ മാ​നേ​ജ​രു​ടെ ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നാ​ലെ. സു​ശാ​ന്തി​ന്‍റെ മു​ന്‍ മാ​നേ​ജ​റാ​യ ദി​ശ സാ​ലി​യ​ന്‍ ജീ​വ​നൊ​ടു​ക്കി അ​ഞ്ചു ദി​വ​സം പി​ന്നി​ടു​ന്പോ​ഴാ​ണു ന​ട​നെ​യും മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ജൂ​ണ്‍ എ​ട്ടി​നു മും​ബൈ മ​ലാ​ഡി​ലെ 14 നി​ല കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി​യാ​ണ് ദി​ശ സാ​ലി​യ​ന്‍ (28) ജീ​വ​നൊ​ടു​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ല്‍ ന​ട​ന്ന ഒ​രു പാ​ര്‍​ട്ടി​ക്കി​ട​യി​ലാ​ണ് ദി​ശ താ​ഴേ​യ്ക്കു ചാ​ടി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ല്‍ ദി​ശ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ദി​ശ​യു​ടെ കാ​മു​ക​ന്‍ രോ​ഹ​ന്‍ റാ​യ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തു. രോ​ഹ​നു​മാ​യു​ള്ള ബ​ന്ധ​ത്തി​ലെ വി​ള്ള​ലാ​ണ് ദി​ശ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന് പു​റ​മേ വ​രു​ണ്‍ ശ​ര്‍​മ, ഭാ​ര​തി സിം​ഗ്, ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​വും ദി​ശ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ഫ്ളാ​റ്റി​ലാ​ണ് ഉ​ച്ച​യോ​ടെ​യാ​ണ് സു​ശാ​ന്ത് സിം​ഗ ര​ജ്പു​തി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഫ്ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം.

ടെ​ലി​വി​ഷ​ന്‍ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് സു​ശാ​ന്ത് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 12 ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കാ​യ് പോ ​ചെ​യാ​ണ് ആ​ദ്യ ചി​ത്രം. ചി​ച്ചോ​രെ എ​ന്ന സി​നി​മ​യി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ധോ​ണി​യെ ആ​സ്പ​ദ​മാ​ക്കി 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ “എം​എ​സ് ധോ​ണി: ദ് ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി’ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ ധോ​ണി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് സു​ശാ​ന്താ​ണ്.

2016ലെ ​ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​നം നേ​ടു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്.ചിത്രത്തിലെ സുശാന്തിന്‍റെ അഭിനയത്തെ നിരീക്ഷകര്‍ പു​ക​ഴ്ത്തി​യി​രു​ന്നു. ഫി​ലിം ഫെ​യ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ല്‍ മി​ക​ച്ച ന​ട​നു​ള്ള ആ​ദ്യ​ത്തെ നോ​മി​നേ​ഷ​ന്‍ സു​ശാ​ന്ത് സ്വ​ന്ത​മാ​ക്കുകയും ചെയ്തിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img