Sunday, February 25, 2024

പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്‍സുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍

സ്‍പേസ് പാര്‍ക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്‍സുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചേക്കും. പൊലീസിന് പരാതി നൽകിയതിന് പിന്നാലെ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി കെഎസ്ഐടിഐഎല്‍, പിഡബ്യൂസിക്ക് വക്കീൽ നോട്ടീസ് അയച്ചു. വാട്ടർ ഹൌസ് കൂപ്പേഴ്‍സ്, കെഎസ്ഐടിഐഎല്ലിന് നഷ്ടപരിഹാരം നൽകേണ്ടിവരും.

വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സ്വപ്നയെ ജോലിക്കെടുത്തതില്‍ പിഡബ്യൂസി, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വക്കീല്‍ നോട്ടീസ് അയച്ചത്. വ്യാജരേഖ നിര്‍മാണത്തിന് സ്വപ്നക്കെതിരെ ചുമത്തിയത് ആറ് വകുപ്പുകളാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img