Sunday, February 25, 2024

പ്രായ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വരങ്ങൾ.

പ്രായ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വരങ്ങൾ. തൊ​ടു​പു​ഴ പു​റ​പ്പു​ഴ വ​രി​കി​പ്പാ​റ കോ​ള​നി​യി​ൽ പാ​റ​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (27) ഭാ​ര്യ കൊ​ല്ല​ങ്കോ​ട് കാ​ക്ക​യൂ​ർ ആ​ന​ത്തോ​ട് വീ​ട്ടി​ൽ പ്ര​സീ​ദ കു​ട്ട​ൻ (36)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഖി​ൽ മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യു​മാ​യി ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട് അ​ടു​പ്പ​ത്തി​ലാ​യി. അ​ഖി​ലു​മാ​യി​യു​ള്ള വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ എ​തി​ർ​പ്പാ​യ​തോ​ടെ ര​ണ്ട് മാ​സം മു​ൻ​പ് വ​യ​നാ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ട് പോ​യി.

പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​തേ​ച്ചൊ​ല്ലി മു​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​വി​ടെ എ​ത്തി​യ​പ്പോ​ളാ​ണ് അ​ഖി​ൽ വി​വാ​ഹി​ത​നാ​ണെ​ന്ന് പെ​ൺ​കു​ട്ടി അ​റി​യു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ പ്ര​സീ​ദ​യു​മാ​യി അ​ഖി​ൽ വി​വാ​ഹി​ത​നാ​യ​ത്. തു​ട​ർ​ന്ന് ഭാ​ര്യ വീ​ട്ടി​ലാ​ണ് താ​മ​സം. പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ ത​നി​ക്ക് അ​ഖി​ലി​നെ പി​രി​യാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി പെ​ൺ​കു​ട്ടി.

ചേ​ട്ട​ന് വേ​റെ ബ​ന്ധ​മു​ള്ള​തി​ൽ ത​നി​ക്ക് പ്ര​ശ്ന​മി​ല്ലെ​ന്നും മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു വ​ന്ന ത​ന്നെ വ​ഴി​യാ​താ​ര​മാ​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു പ്ര​സീ​ദ​യു​ടെ നി​ല​പാ​ട്. മൂ​വ​രും കൊ​ല്ല ങ്കോ​ട് പ്ര​സീ​ദ​യു​ടെ വീ​ട്ടി​ൽ ഒ​രു​മി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​നി​ന്നും പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ടു തി​രി​കെ പോ​ന്നു. പെ​ൺ​കു​ട്ടിയെ അ​ന്വേ​ഷി​ച്ചു പി​ന്തു​ട​ർ​ന്ന് വ​രി​ക​യാ​യി​രു​ന്ന അ​ഖി​ലി​നെ​യും പ്ര​സീ​ദ​യെ​യും മു​വാ​റ്റു​പു​ഴ​യി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img