Sunday, February 25, 2024

പ്രവാസികളുടെ മടക്കയാത്രക്ക് പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ ഇന്ന് ചേര്‍ന്ന്‌ മന്ത്രിസഭാ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം: ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന് പ്രവാസികളുടെ മടക്കയാത്രക്ക് പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവാസികളുടെ മടക്കയാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ നിന്ന് ഇന്ന് ചേര്‍ന്ന്‌ മന്ത്രിസഭാ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ബഹ്റൈനും സൗദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല.
ഇതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാട്ടിലേക്കു മടങ്ങാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം. യു.എ.ഇയില്‍ നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img