Monday, February 26, 2024

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്-19 സ്ഥിരീകരിച്ചു.

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് കോവിഡ് പരിശോധന ഫലം ലഭിച്ചത്. ഇതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. അജയ്‌ കുമാറുമായി ഇടപഴകിയ എല്ലാവരേയും കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഓഫിസ് സന്ദർശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img